Today: 30 Jan 2025 GMT   Tell Your Friend
Advertisements
നാടുകടത്തിയവരെ സ്വീകരിക്കാത്തതിന് കൊളംബിയക്ക് ട്രംപിന്റെ ശിക്ഷ!
Photo #1 - America - Otta Nottathil - us_slaps_20_percent_tx_on_columbian_goods
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ തിരിച്ചയപ്പോള്‍ സ്വീകരിക്കാതിരുന്നതിന് കൊളംബിയക്ക് മേല്‍ 25 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാരുമായുള്ള രണ്ട് യു.എസ് സൈനിക വിമാനങ്ങള്‍ രാജ്യത്ത് ഇറങ്ങുന്നത് കൊളംബിയന്‍ പ്രസിഡന്റ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.

കൊളംബിയയില്‍ നിന്ന് യു.എസിലേക്ക് വരുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ഇനി 25 ശതമാനം അധിക തീരുവ ബാധകമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ 25 ശതമാനം തീരുവ 50 ശതമാനമാക്കി ഉയര്‍ത്തുമെന്നും മുന്നറിയിപ്പ്. അതേസമയം, ഇതിന് മറുപടിയായി യു.എസിനുമേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.

നേരത്തെ സൈനിക വിമാനങ്ങളില്‍ തങ്ങളുടെ പൗരന്‍മാരെ സ്വീകരിക്കില്ലെന്ന് കൊളംബിയന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു. സിവിലിയന്‍ വിമാനങ്ങളില്‍ അവരെ കൊളംബിയയില്‍ എത്തിക്കണം. അവരുടെ ആത്മാഭിമാനം പരിഗണിക്കണം. അവര്‍ ബഹുമാനം അര്‍ഹിക്കുന്നവരാണെന്നും കൊളംബിയയന്‍ പ്രസിഡന്റ് പറഞ്ഞു.

യു.എസ് പ്രസിഡന്റായി അധികാരമേറ്റ് നാലുദിവസത്തിനകം കുടിയേറ്റക്കാരെ നാടുകടത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഡോണള്‍ഡ് ട്രംപ് പാലിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കുടിയേറ്റവും പൗരത്വവുമായും ബന്ധപ്പെട്ട സുപ്രധാന ഉത്തരവുകളില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളില്‍ നാടുകടത്തിത്തുടങ്ങിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
- dated 27 Jan 2025


Comments:
Keywords: America - Otta Nottathil - us_slaps_20_percent_tx_on_columbian_goods America - Otta Nottathil - us_slaps_20_percent_tx_on_columbian_goods,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
plane_aacident_washington_sc_67_dead
യുഎസിലെ വിമാനാപകടം എല്ലാവരും മരിച്ചു ; വിമാനയാത്രകള്‍ ഇപ്പോള്‍ ഞടുക്കുന്ന ദുരന്തങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
us_trump_military_trans
യുഎസ് സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ വേണ്ട: ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
brazil_flays_us_for_handcuffinh_immigrants_in_non_ac_flight_without_water
കുടിയേറ്റക്കാരെ വിലങ്ങുവച്ച്, എസിയും വെള്ളവുമില്ലാത്ത വിമാനത്തില്‍ കൊണ്ടുവന്നു; യുഎസിനെതിരേ ബ്രസീല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
trump_asks_opec_to_decreazse_petroleum_price
എണ്ണ വില കുറച്ചാല്‍ റഷ്യ ~ യുക്രെയ്ന്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
usha_vance_citizenship_trump
വൈസ് പ്രസിഡന്റിനെക്കാള്‍ മിടുക്കിയാണ് ഭാര്യയെന്ന് ട്രംപ്, പക്ഷേ, പൗരത്വം എന്താകുമോ എന്തോ! Recent or Hot News
തുടര്‍ന്നു വായിക്കുക
us_court_elephant_human_rights
ആനകള്‍ക്ക് മനുഷ്യാവകാശമില്ലെന്ന് യുഎസ് കോടതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us